TVK നടത്തിയ പ്രതിഷേധത്തിനിടെ സംഘർഷം: പോലീസുകാരനെ കടിക്കാൻ ശ്രമം | TVK

ദൃശ്യങ്ങൾ ഇതിനോടകം വൈറലായിട്ടുണ്ട്
TVK നടത്തിയ പ്രതിഷേധത്തിനിടെ സംഘർഷം: പോലീസുകാരനെ കടിക്കാൻ ശ്രമം | TVK
Updated on

ചെന്നൈ: തമിഴ്‌നാട്ടിലെ ധർമപുരിയിൽ നടൻ വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകം നടത്തിയ പ്രതിഷേധത്തിനിടെ പോലീസുകാരനെ കടിച്ച് പരിക്കേൽപ്പിക്കാൻ ശ്രമം. തലനാരിഴയ്ക്കാണ് പോലീസുകാരൻ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത്. ധർമപുരിയിൽ ഒരു റിക്രിയേഷൻ സെന്ററിന്റെയും സമീപത്തെ മദ്യവിൽപ്പന ശാലയുടെയും മറവിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നു എന്ന് ആരോപിച്ചായിരുന്നു ടി.വി.കെ. പ്രതിഷേധം.(Clashes during TVK protest, man attempts to bite policeman)

കഴിഞ്ഞ ദിവസം ടി.വി.കെ. പ്രവർത്തകർ അനധികൃതമായി റിക്രിയേഷൻ സെന്ററിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിച്ചു. ഇത് തടയാനെത്തിയ പോലീസുമായി ബലപ്രയോഗമുണ്ടാവുകയും അത് കയ്യാങ്കളിയിലേക്ക് നീങ്ങുകയും ചെയ്തു. ഈ സംഘർഷത്തിനിടെയാണ് പാർട്ടി പ്രവർത്തകനായ യുവാവ് പോലീസുകാരന്റെ കയ്യിൽ കടിക്കാൻ ശ്രമിച്ചത്.

എന്നാൽ പോലീസുകാരൻ ഉടൻ തന്നെ കൈ പുറകോട്ട് വലിച്ചതിനാൽ കടിയേൽക്കാതെ രക്ഷപ്പെട്ടു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ അതിവേഗം പ്രചരിക്കുന്നുണ്ട്. പ്രതിഷേധത്തിൽ പങ്കെടുത്ത നിരവധി പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com