
ഹസാരിബാഗ്: ജാർഖണ്ഡിൽ മഹാ ശിവരാത്രി ഉത്സവത്തിനിടെ സമുദായങ്ങൾ തമ്മിൽ സംഘർഷം. ശിവരാത്രി ആഘോഷങ്ങളുടെ ഭാഗമായി പതാക ഉയർത്തുന്നതിനെയും ഉച്ചഭാഷിണികളും സ്ഥാപിക്കുന്നതിനെയുംച്ചൊല്ലിയാണ് സംഘർഷമുണ്ടായത്. സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.
ഹസാരിബാഗിലെ ഹിന്ദുസ്ഥാൻ ചൗക്കിൽ ബുധനാഴ്ച രാവിലെയാണ് സംഭവം നടന്നത്. ഇരുവിഭാഗങ്ങളും തമ്മിൽ കല്ലേറുണ്ടാവുകയും നിരവധി ഇരുചക്ര വാഹനങ്ങൾ കത്തിച്ചതായും പൊലീസ് പറഞ്ഞു. പരിക്കേറ്റവരെ ഹസാരിബാഗ് സദർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് സ്ഥലത്തെത്തി ലാത്തി ചാർജ് നടത്തിയതോടെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമായി.