
ഇംഫാൽ: മണിപ്പൂരിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ കുക്കി വിഭാഗക്കാർ എന്ന് സംശയിക്കുന്ന 11 പേർ കൊല്ലപ്പെട്ടു. ജിരിബാം ജില്ലയിലാണ് ഏറ്റുമുട്ടലുണ്ടായതെന്നാണ് വിവരം. (Clash in Manipur)
ആക്രമണത്തിന്ശേഷം കലാപകാരികൾ സമീപത്തെ ജനവാസമേഖലയിലെ വീടുകൾക്ക് തീയിടുകയും സുരക്ഷാസേനയ്ക്കു നേരെ വെടിയുതിർത്തെന്നുമാണ് റിപ്പോർട്ട്. സിആർപിഎഫ് ജവാൻമാർക്കും ഏറ്റുമുട്ടലിൽ പരിക്കേറ്റതായാണ് വിവരം. ജിരിബാമിലെ ബോറോബെക്രയിലുള്ള പോലീസ് സ്റ്റേഷൻ കലാപകാരികൾ ആക്രമിച്ചതോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്.