
ന്യൂഡൽഹി: ഒപ്പേറഷൻ സിന്ദൂരിൽ ഇന്ത്യയുടെ ആദംപൂർ വ്യോമതാവളം ആക്രമിച്ചുവെന്ന പാകിസ്ഥാൻ അവകാശവാദം തള്ളി ജിയോ-ഇന്റലിജൻസ് വിദഗ്ധരും ഉപഗ്രഹ ചിത്രങ്ങളും(Pakistan). ഇതോടെ പാകിസ്ഥാൻ വീണ്ടും ആഗോളതലത്തിൽ തലകുനിച്ചു. ആദംപൂരിൽ വിന്യസിച്ചിരുന്ന റഷ്യൻ നിർമ്മിത എസ്-400 ട്രയംഫ് വ്യോമ പ്രതിരോധ സംവിധാനമായ സുദർശൻ ചക്രയെ പാകിസ്ഥാന്റെ ജെഎഫ്-17 യുദ്ധവിമാനങ്ങൾ തകർത്തുവെന്ന വാദമാണ് പാകിസ്ഥാൻ അവകാശപ്പെട്ടത്.
ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയിൽ നിന്ന് ഏകദേശം 100 കിലോമീറ്റർ അകലെയാണ് ആദംപൂർ വ്യോമതാവളം സ്ഥിതിചെയ്യുന്നത്. ഇത് തകർത്തെന്ന വാർത്ത പാകിസ്ഥാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തു. ഇത് വിവാദമായതോടെയാണ് സത്യാവസ്ഥ പുറത്തു വന്നത്. ഇതിനെ പൂർണമായും തള്ളിയാണ് സാറ്റ് ലൈറ്റ് അനലിസ്റ്റ് ഡാമിയൻ സൈമൺ ചിത്രങ്ങളുടെ തെളിവ് നിരത്തിയത്.