ന്യൂഡൽഹി : ഒക്ടോബർ 5 ന് മഹാരാഷ്ട്രയിലെ അമരാവതിയിൽ വിജയദശമി ആഘോഷങ്ങളുമായി ബന്ധപ്പെട്ട ആർഎസ്‌എസ് പരിപാടിയിൽ ചീഫ് ജസ്റ്റിസ് ബി ആർ ഗവായിയുടെ അമ്മയും രാഷ്ട്രീയ പ്രവർത്തകയുമായ കമൽതായ് ഗവായി മുഖ്യാതിഥിയായിരിക്കും. (CJI’s mother to be chief guest at RSS event)
സംഘത്തിന്റെ വാർഷിക വിജയദശമി പരിപാടി നാഗ്പൂരിലെ ആസ്ഥാനത്ത് നടക്കും. ഈ വർഷം സംഘത്തിന്റെ രൂപീകരണത്തിന്റെ ശതാബ്ദി ചടങ്ങിനോട് അനുബന്ധിച്ചാണ് ഇത്.
കമൽതായ് പരിപാടിയിൽ പങ്കെടുക്കുമെന്ന് ചീഫ് ജസ്റ്റിസിൻ്റെ സഹോദരനും റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ (ആർപിഐ) നേതാവുമായ ഡോ. രാജേന്ദ്ര ഗവായി സ്ഥിരീകരിച്ചു. “രാഷ്ട്രീയ അതിരുകൾക്കപ്പുറമുള്ള ബന്ധങ്ങൾ, പാർട്ടി പരിധികൾക്ക് അതീതമായ ബന്ധങ്ങൾ ഗവായി കുടുംബം എപ്പോഴും നിലനിർത്തിയിട്ടുണ്ട്.” അദ്ദേഹം പറഞ്ഞു.