
ഇസ്ലാമാബാദ്: പാക് അധിനിവേശ കശ്മീരിൽ (പിഒകെ) അവാമി ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ വൻ പ്രതിഷേധം(Civilian protests). പാകിസ്ഥാനിലെ കശ്മീരി അഭയാർത്ഥികൾക്കായി സംവരണം ചെയ്തിരിക്കുന്ന 12 നിയമസഭാ സീറ്റുകൾ നിർത്തലാക്കുക, ജലവൈദ്യുത കരാറുകളുടെ പുനരാലോചന, വർദ്ധിച്ചുവരുന്ന പണപ്പെരുപ്പതിനെ തുടർന്ന് സബ്‌സിഡികൾ നൽകുക, വൈദ്യുതി താരിഫുകൾ കുറയ്ക്കുക തുടങ്ങിയ ഒന്നിലധികം ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം പൊട്ടി പുറപ്പെട്ടത്.
സംഘർഷം കനത്തതോടെ പ്രദേശത്ത് ഇസ്ലാമാബാദ് സുരക്ഷാ സേനയെ വിന്യസിച്ചു. മുൻകരുതൽ നടപടിയായി പ്രദേശത്ത് ഇന്റർനെറ്റ് സേവനങ്ങളും നിർത്തിവച്ചു.