
കർണാടക: ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ തിക്കിലും തിരക്കിലും 11 പേർ കൊല്ലപ്പെടുകയും 50 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ ആർ.സി.ബിയെയും വിരാട് കോഹ്‌ലിയെയും കുറ്റപ്പെടുത്തി കർണാടക സർക്കാർ(Chinnaswamy Stadium accident). നിർബന്ധിത അനുമതികൾ വാങ്ങാതെയാണ് ആർ.സി.ബി പരേഡ് സംഘടിപ്പിച്ചത്. ആർ.സി.ബി പരേഡ് സംഘടിപ്പിക്കാൻ നിയമപ്രകാരം അംഗീകാരത്തിനായി അഭ്യർത്ഥിച്ചില്ല.
കുറഞ്ഞത് 7 ദിവസം മുമ്പെങ്കിലും അപേക്ഷകൾ നൽകണമായിരുന്നു. ചിന്നസ്വാമി സ്റ്റേഡിയത്തിലേക്കുള്ള സൗജന്യ വിജയ പരേഡിൽ പങ്കെടുക്കാൻ ആരാധകരെ ക്ഷണിച്ചുകൊണ്ട് ഫ്രാഞ്ചൈസി സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവയ്ക്കുകയായിരുന്നു. ഈ വിവരം ആവർത്തിച്ചുകൊണ്ട് രാവിലെ 8 മണിക്ക് വീണ്ടും പോസ്റ്റ് ഇട്ടു.
ആർ.സി.ബി ടീമിലെ ഒരു പ്രമുഖ കളിക്കാരനായ വിരാട് കോഹ്‌ലിയുടെ ഒരു വീഡിയോ ക്ലിപ്പാണ് പങ്കുവച്ചത്. അതിൽ വിരാട് കോഹ്‌ലി ആരാധകരെ വിജയ പരേഡിൽ പങ്കെടുക്കാൻ ക്ഷണിക്കന്നുണ്ട്. ആർ.സി.ബിയുടെ ഈ പോസ്റ്റുകൾ 44 ലക്ഷം പേർ കണ്ടുവെന്നും പുറത്തുവിട്ട റിപ്പോർട്ടിൽ സർക്കാർ പറയുന്നു.
അതേസമയം, കണ്ടെത്തലുകൾ രഹസ്യമായി സൂക്ഷിക്കണമെന്ന് സർക്കാർ കർണാടക ഹൈക്കോടതിയോട് അഭ്യർത്ഥിച്ചിരുന്നെങ്കിലും, റിപ്പോർട്ട് മറച്ചുവെക്കാൻ നിയമപരമായ ന്യായീകരണമില്ല എന്ന് കോടതി പറയുകയായിരുന്നു.