
കർണാടക: ബാംഗ്ലൂർ ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്ത് നടന്ന അപകടത്തിന് പിന്നാലെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ബാംഗ്ലൂർ പോലീസ് കമ്മീഷണറെയും മറ്റ് നിരവധി മുതിർന്ന പോലീസ് ഉദ്യോഗസ്ഥരെയും സസ്‌പെൻഡ് ചെയ്തിരുന്നു(Chinnaswamy Stadium accident).
തീരുമാനത്തിന് പിന്നാലെ കർണാടക ഐ.പി.എസ് ഓഫീസർ സീമന്ത് കുമാർ സിങ്ങിനെ വ്യാഴാഴ്ച പുതിയ ബാംഗ്ലൂർ പോലീസ് കമ്മീഷണറായി നിയമിക്കുകയും ചെയ്തു.
സീമന്ത് സിംഗ് നിലവിൽ ബാംഗ്ലൂർ മെട്രോപൊളിറ്റൻ ടാസ്‌ക് ഫോഴ്‌സിലെ അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസാണ്. ചിന്നസ്വാമി സ്റ്റേഡിയത്തിലെ അപകടകാരണം അന്വേഷിക്കുക ഇനി ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ടീം ആയിരിക്കും.