അഗർത്തല: ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിക്ക് സമീപം ചൈനീസ് ഡ്രോൺ കണ്ടെത്തി(Chinese-made drone). ബിഎസ്എഫിന്റെ ദുർഗാബാരി ബോർഡർ ഔട്ട്‌പോസ്റ്റിനടുത്തുള്ള ഒരു നെൽവയലിൽ നിന്ന് ഒരു കുട്ടിയാണ് കണ്ടെത്തിയത്.
ഇവിടെ നിന്നും ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിലേക്ക് 650 മീറ്റർ ദൂരമേയുള്ളൂ. ഡ്രോണിൽ 'മെയ്ഡ് ഇൻ ചൈന' എന്ന് അടയാളപെടുത്തിയിട്ടുണ്ട്. ഡ്രോണിൽ രണ്ട് ഉയർന്ന റെസല്യൂഷൻ ക്യാമറകൾ ഘടിപ്പിച്ചിട്ടുണ്ട്.
ഡ്രോണിന് 915 ഗ്രാം ഭാരമുണ്ട്. അതേസമയം ത്രിപുര പോലീസ് ഡ്രോൺ വിശദ പരിശോധനയ്ക്കായി ബിഎസ്എഫ് സേനയ്ക്ക് കൈമാറുമുമെന്ന് അറിയിച്ചു.