ന്യൂഡൽഹി: ധാക്ക: ബംഗ്ലാദേശിൽ ചൈനീസ് നിർമ്മിത വ്യോമസേന പരിശീലന വിമാനം ഇടിച്ചിറങ്ങി അപകടത്തിൽപ്പെട്ടവരെ ചികിത്സിക്കാൻ ഇന്ത്യ ബേൺ സ്പെഷ്യലിസ്റ്റ് സംഘത്തെ ധാക്കയിലേക്ക് അയച്ചു(plane crash). ഡോക്ടർമാരുടെയും നഴ്സുമാരുടെയും ഒരു സംഘത്തെയാണ് അയച്ചതെന്ന് വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയിലൂടെ അറിയിച്ചത്.
അതേസമയം, ജൂലൈ 21 ന് ഉച്ചക്ക് 1:06 നാണ് എഫ്-7 ബിജിഐ യുദ്ധവിമാനം ദിയാബാരിയിലെ മൈൽസ്റ്റോൺ കോളേജ് കാമ്പസിനുള്ളിലെ കെട്ടിടത്തിലേക്ക് ഇടിച്ചു കയറി അപകടത്തിൽപെട്ടത്. അപകടത്തിൽ വിദ്യാർത്ഥികൾ ഉൾപ്പടെ 27 പേർക്ക് ജീവൻ നഷ്ടമായി. 160 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.