ഡല്‍ഹി : ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ഇന്ത്യയിലേക്ക്. ഇരു രാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തി പ്രശ്നത്തെക്കുറിച്ച് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി ചര്‍ച്ച നടത്താനാണ് വാങ് യി ഇന്ത്യയിലെത്തുന്നത്.
ഷാംഗ്ഹായ് കോര്പ്പറേഷന് ഓര്ഗനൈസേഷന് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ടിയാന്‍ജിനിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്താനിരിക്കുന്ന യാത്രയ്ക്ക് മുന്നോടിയായാണ് ചൈനീസ് വിദേശകാര്യമന്ത്രിയുടെ സന്ദര്‍ശനം.
ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ്, റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് തുടങ്ങിയവരും പ്രധാനമന്ത്രിക്കൊപ്പം ഉച്ചകോടിയില്‍ ചേരും.കഴിഞ്ഞ മാസം വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ ചൈന സന്ദർശിച്ചിരുന്നു.