ഇന്ത്യൻ പൗരന്മാരെ മാടി വിളിച്ച് ചൈന; ഈ വർഷം അനുവദിച്ചത് 85,000ൽ അധികം വീസകൾ | China appeals to Indian citizens

ഇന്ത്യൻ സന്ദർശകർക്കുള്ള വീസ പ്രക്രിയയിൽ ഇളവുകളും ചൈനീസ് സർക്കാർ നടപ്പാക്കി
Visa
Published on

ന്യൂഡൽഹി: ഈ വർഷം ഇന്ത്യൻ പൗരന്മാർക്കായി 85,000ൽ അധികം വീസകൾ അനുവദിച്ചതായി ഇന്ത്യയിലെ ചൈനീസ് എംബസി. ചൈന സന്ദർശിക്കാൻ കൂടുതൽ ഇന്ത്യൻ പൗരന്മാരെ ക്ഷണിക്കുന്നുവെന്നും എക്സിലെ കുറിപ്പിൽ ചൈനീസ് അംബാസഡർ ഷു ഫെയ്ഹോങ് പറഞ്ഞു. ഇന്ത്യൻ സന്ദർശകർക്കുള്ള വീസ പ്രക്രിയ ലളിതമാക്കുന്ന നടപടികളുടെ ഭാഗമായി, വിവിധ ഇളവുകളും ചൈനീസ് സർക്കാർ നടപ്പാക്കിയിട്ടുണ്ട്.

വീസ ഫീസ് കുറച്ചു. മുൻകൂട്ടി ബുക്ക് ചെയ്യാതെ, പ്രവർത്തന ദിവസങ്ങളിൽ നേരിട്ട് വീസ സെന്ററുകളിൽ ചെന്ന് അപേക്ഷിക്കാം. ബയോമെട്രിക് രേഖകൾ നൽകുന്നതിൽ നിന്ന് ഹ്രസ്വകാല സന്ദർശകർക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്. പ്രോസസിങ്ങിനെടുക്കുന്ന സമയം കുറച്ച്, എത്രയും വേഗത്തിൽ വീസ അംഗീകരിക്കാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.

രാജ്യത്തിന്റെ സംസ്കാരം, വിനോദസഞ്ചാര കേന്ദ്രങ്ങൾ, ഉത്സവങ്ങൾ, വിദ്യാഭ്യാസ സാധ്യതകൾ തുടങ്ങിയവ മുൻനിർത്തിയാണ് ഇന്ത്യൻ വിനോദസഞ്ചാരികളെ ചൈന വിളിക്കുന്നത്. കോവിഡ് മൂലമുണ്ടായ യാത്രാ–പഠന പ്രതിസന്ധികൾ മാറി ഇന്ത്യയിൽ നിന്നുള്ള വിദ്യാർഥികൾക്ക് ചൈനയിലേക്കു പോകാനുള്ള മാർഗങ്ങൾ ഇതോടെ സുഗമമാകും.

Related Stories

No stories found.
Times Kerala
timeskerala.com