
ന്യൂഡൽഹി: അലബാമയിലെ ഭൂഗർഭ ബങ്കറിൽ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്ത കേസിൽ 3 പേർ കസ്റ്റഡിയിൽ(sexually abused). 3 വയസ്സുള്ള ഒരു പെൺകുട്ടിയും ആറ് വയസ്സുള്ള ഒരു ആൺകുട്ടിയും ഉൾപ്പെടെയുള്ള നിരവധി പേരാണ് പീഡനത്തിന് ഇരയായത്.
കുട്ടികളെ ബലാത്സംഗം ചെയ്യുക, ലൈംഗികമായി പീഡിപ്പിക്കുക, കടത്തുക എന്നീ കുറ്റങ്ങൾക്കാണ് 3 പ്രതികളെ അറസ്റ്റ് ചെയ്തത്.
പ്രതികൾ 2024 പുതുവത്സര ദിനം മുതൽ 2025 ഏപ്രിൽ 29 വരെയാണ് കുട്ടികൾക്ക് നേരെ അക്രമം തുടർന്നത്. സംഭവത്തിൽ കേസെടുത്ത പോലീസ് വിശദമായ അന്വേഷണം ആവശ്യമാണെന്ന് അറിയിച്ചു.