മഹാരാഷ്ട്ര: മുംബൈയിൽ കുട്ടികളെ കടത്തുന്ന സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു(Child traffick). 6 ദിവസം പ്രായമുള്ള നവജാതശിശുവിനെ കടത്തുന്നതിനിടെയാണ് സംഘം അറസ്റ്റിലായത്. 4.5 ലക്ഷം രൂപ വാങ്ങുന്നതിനിടെ രണ്ട് സ്ത്രീകളെയാണ് പോലീസ് കയ്യോടെ പിടികൂടിയത്. കുട്ടിയുടെ മാതാപിതാക്കളെയും പോലീസ് അറസ്റ്റ് ചെയ്തു.
ബുധനാഴ്‌ച രാത്രിയാണ് സംഭവം നടന്നത്. കുട്ടികളെ കടത്തുന്നത് സംബന്ധിച്ച് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംഘം പിടിയിലായത്. സാമൂഹിക പ്രവർത്തകനായ ഡോ. ബിനു വർഗീസാണ് രഹസ്യ വിവരം നൽകിയത്.