
ഹൈദരാബാദ്: ഹൈദരാബാദിൽ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം പിടിയിൽ(kidnap). 5 അംഗ സംഘമാണ് പിടിയിലായത്. ഇവരുടെ പക്കൽ നിന്നും 6 കുട്ടികളെ മോചിപ്പിക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്.
5 വയസ്സിന് താഴെയുള്ള കുട്ടികളെ ലക്ഷ്യമിട്ടാണ് സംഘം പ്രവർത്തിച്ചിരുന്നത്. ഹൈദരാബാദ്, സൈബരാബാദ്, സംഗറെഡ്ഡി ജില്ലകളിൽ നിന്നാണ് കുട്ടികളെ തട്ടിക്കൊണ്ടു പോയിരുന്നത്.
ശേഷം കുട്ടികളില്ലാത്ത മാതാപിതാക്കൾക്ക് ഒരു ലക്ഷം മുതൽ 7 ലക്ഷം രൂപ വരെ വിലയിട്ടു വിൽക്കുന്നതാണ് സംഘത്തിന്റെ രീതി. സംഭവത്തിൽ പിടിയിലായ സംഘത്തിൽ നിന്ന് 5 ലക്ഷം രൂപ പോലീസ് പിടിച്ചെടുത്തു.