

ലക്നൗ: മസ്തിഷ്‌കാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അയോധ്യ രാമജന്മഭൂമി ക്ഷേത്രത്തിലെ മുഖ്യ പൂജാരിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. (Ayodhya Ram temple)
കഴിഞ്ഞ ദിവസമാണ് 85 കാരനായ മഹന്ത് സത്യേന്ദ്ര ദാസിനെ സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ചത്. നിലവിൽ ന്യൂറോളജി വാർഡിലെ ഹൈ ഡിപൻഡൻസി യൂനിറ്റിലുള്ള അദ്ദേഹത്തിന്റെ നില ഗുരുതരമാണെങ്കിലും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.