മധ്യപ്രദേശിൽ 12 ആയുഷ് ആശുപത്രികൾ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി മോഹൻ യാദവ്; പദ്ധതി ആയുഷ് വെൽനസ് ടൂറിസത്തിന് കീഴിൽ | AYUSH hospitals

ഉജ്ജൈനിലും ഖജുരാഹോയിലും 50 കിടക്കകളുള്ള 2 ആശുപത്രികളാണ് ആദ്യം ആരംഭിക്കുക.
 AYUSH hospitals
Published on

ഭോപ്പാൽ: മധ്യപ്രദേശിൽ 12 ആയുഷ് ആശുപത്രികൾ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി മോഹൻ യാദവ്(AYUSH hospitals). ആയുഷ് വെൽനസ് ടൂറിസത്തിന് കീഴിലാണ് പദ്ധതി നടപ്പിലാക്കുക. ഉജ്ജൈനിലും ഖജുരാഹോയിലും 50 കിടക്കകളുള്ള 2 ആശുപത്രികളാണ് ആദ്യം ആരംഭിക്കുക.

ഒപ്പം പച്‌മറി, മന്ദ്‌സൗർ, അഗർ മാൾവ, ചിത്രകൂട്, ചന്ദേരി, ദാതിയ, സിങ്‌ഗ്രൗലി, ഓർക്കാ, ഓംകാരേശ്വർ, അലിരാജ്‌പൂർ എന്നിവിടങ്ങളിൽ 10 കിടക്കകളുള്ള ചെറിയ ആശുപത്രികളും സ്ഥാപിക്കും.

മാത്രമല്ല; ആയുഷ് വകുപ്പിലെ മെഡിക്കൽ ഓഫീസർമാരെ ക്ലാസ് വൺ വിഭാഗത്തിൽ ഉൾപ്പെടുത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. കുശഭാവു താക്കറെ കൺവെൻഷൻ സെന്ററിൽ 10- മത് ദേശീയ ആയുർവേദ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സംസ്ഥാനതല പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Related Stories

No stories found.
Times Kerala
timeskerala.com