

ലക്നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ തള്ളുകാരനെന്ന് വിശേഷിപ്പിച്ച് സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. എല്ലാ വിഷയത്തിലും യോഗി ഇങ്ങനെതന്നെയാണെന്ന് അഖിലേഷ് പരിഹസിച്ചു. "മരിച്ചത് 30 പേരാണെങ്കിലും ചെലവ് മുപ്പതു കോടിയാണെന്നാണ് അദ്ദേഹം പറയുന്നത്. ഇത്തരമൊരു കണക്ക് പറയാൻ മുഖ്യമന്ത്രിക്കല്ലാതെ വേറെയാർക്കും കഴിയില്ല." യാദവ് വിമർശിച്ചു.
ഹോളി ആഘോഷങ്ങളുടെ ഭാഗമായി ഉത്തർപ്രദേശിലെ പള്ളികൾ ടാർപാളിൻ ഉപയോഗിച്ച് മറയ്ക്കാനുള്ളള പ്രാദേശിക ഭരണകൂടത്തിന്റെ തീരുമാനമാണ് വിമർശത്തിനു പിന്നിൽ. സാമൂദായിക ഐക്യം തകരാതിരിക്കാനാണ് ഇത്തരത്തിൽ നടപടിയെടുത്തതെന്നാണ് സർക്കാരിന്റെ ന്യായീകരണം.
മാധ്യമ പ്രവർത്തകരോട് സംസാരിക്കവേ ഹോളി ആഘോഷങ്ങൾക്ക് ആശംസ നേർന്ന അഖിലേഷ് യാദവ് എല്ലാ ഉത്സവങ്ങളും എല്ലാ സമുദായത്തിൽ നിന്നുള്ളവരും ഒരു പോലെ ആഘോഷിക്കാറുണ്ടെന്നും എന്നാൽ മുഖ്യമന്ത്രി യോഗി തള്ളുകാരനെന്ന് വിമർശിക്കുകയും ചെയ്യുകയായിരുന്നു.