
ഗുവാഹത്തി: സിംഗപ്പൂരിൽ വച്ച് സ്കൂബ ഡൈവിംഗിനിടെ മരണമടഞ്ഞ ആസാമീസ് ഗായകൻ സുബീൻ ഗാർഗിന് സ്മാരകം നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ(Subeen Garg). ഗുവാഹത്തിക്ക് സമീപം കമർകുച്ചിയിൽ 10 ബിഘ ഭൂമിയിലാണ് സ്മാരകം നിർമ്മിക്കുന്നത്.
ഇതിനു വേണ്ട ഭൂമി അനുവദിക്കുന്നതിന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ നേതൃത്വത്തിലുള്ള അസം മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു.
അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം സുബീൻ ഗാർഗിന്റെ സംസ്‌കാര ചടങ്ങുകൾ സെപ്റ്റംബർ 23 ന് നടക്കും.