
ബംഗളൂരു: കർണാടകയിൽ 2028നു മുമ്പ് താൻ വീണ്ടും മുഖ്യമന്ത്രിയാവുമെന്ന പ്രസ്താവനയുമായി കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമി. ശനിയാഴ്ച മാണ്ഡ്യയിൽ കാർഷിക മേഖലയിൽ സന്ദർശനത്തിനിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
കോൺഗ്രസിലെ അസംതൃപ്തിമൂലം സിദ്ധരാമയ്യ സർക്കാർ കാലാവധി പൂർത്തിയാക്കാതെ താഴെ വീഴുമെന്നും അദ്ദേഹം പറഞ്ഞു. ''ഈ സർക്കാർ 2028 വരെ നീളില്ല. ജനങ്ങൾ വീണ്ടും എനിക്കൊരവസരം തരുമെന്നും ഞാൻ വീണ്ടും മുഖ്യമന്ത്രിയാവുമെന്നും എനിക്ക് ആത്മവിശ്വാസമുണ്ട്'' -കുമാരസ്വാമി പറഞ്ഞു.