
തമിഴ്‌നാട്ടില്‍ മഴക്കെടുതിയില്‍ 16 പേര്‍ മരണപ്പെട്ടതായി അനൗദ്യോഗിക വിവരം. ചെന്നൈ നഗരം ഒറ്റപ്പെട്ട നിലയിലാണ്. സംസ്ഥാനത്തെ പതിനാറോളം ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പ് നൽകുന്നത്. ദേശീയപാതയില്‍ പലയിടത്തം വെള്ളം കയറിയ അവസ്ഥയിലാണ്. ട്രെയിനുകള്‍ പലതും വഴിതിരിച്ച് വിടുകയും ചിലത് റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. കനത്ത മഴ പെയ്യുന്ന പുതുച്ചേരിയില്‍ ആറു പേരാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ട്.