
ബീഹാർ : യുവാവിനെ കൊലപ്പെടുത്തി മാമ്പഴത്തോട്ടത്തിലെ മരത്തിൽ കെട്ടിത്തൂക്കി. കിഴക്കൻ ചമ്പാരൻ ജില്ലയിലെ രാജേപൂർ നവാഡ പഞ്ചായത്തിൽ ആണ് സംഭവം. നാലാം വാർഡ് അംഗം ജഗ്ഗു ഭഗത്തിന്റെ മകൻ ഉദയ് കുമാറിനെ (25) ആണ് ക്രൂരമായി കൊലപ്പെടുത്തിയത്. സംഭവത്തിൽ ഉദയ്‌യുടെ രണ്ട് സുഹൃത്തുക്കളോടൊപ്പം ഒരു സ്ത്രീയെയും പോലീസ് കസ്റ്റഡിയിൽ എടുത്തു.
ഞായറാഴ്ച രാവിലെയാണ് കൊലപാതക വിവരം പുറംലോകം അറിയുന്നത്. മാമ്പഴത്തോട്ടത്തിലെ ഒരു മരത്തിൽ തൂങ്ങിക്കിടക്കുന്ന മൃതദേഹം ഗ്രാമവാസികൾ ആണ് കണ്ടത്, തുടർന്ന് വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.ശനിയാഴ്ച വൈകുന്നേരം 7 മണിയോടെ ഉദയ്‌യുടെ സുഹൃത്തുക്കളായ ഛോട്ടൻ കുമാർ, കമലേഷ് കുമാർ, വിക്രം കുമാർ എന്നിവർ ബൈക്കിലെത്തി ഉടയയെ കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. രാത്രിയായിട്ടും യുവാവ് വീട്ടിൽ തിരിച്ച് എത്താതെ വന്നതോടെ അമ്മ സുഹൃത്തുക്കളെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ ഉദയ് ഉറങ്ങിയെന്നും വിഷമിക്കേണ്ട കാര്യമില്ലെന്നും അവർ പറഞ്ഞു. ഇതിനുശേഷം രാവിലെയാണ് ഉദയ്‌യുടെ മരണവാർത്ത ലഭിച്ചത്.
ഉദയ് കൊല്ലപ്പെട്ടത് സുഹൃത്തുക്കളുടെ ആക്രമണത്തെ തുടർന്നാണെന്നു അമ്മ ആരോപിച്ചു. സംഭവത്തിൽ കുടുംബത്തിൽ നിന്ന് ഇതുവരെ ഒരു പരാതിയും പോലീസിന് ലഭിച്ചിട്ടില്ലെന്നും എന്നാൽ സംഭവവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന , രണ്ട് പുരുഷന്മാരെയും ഒരു സ്ത്രീയെയും കസ്റ്റഡിയിലെടുത്ത് അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്തിട്ടുണ്ടെന്നും ഇൻസ്പെക്ടർ കം സ്റ്റേഷൻ ഹെഡ് അശോക് ഷാ പറഞ്ഞു. പ്രണയബന്ധം മൂലമാണ് കൊലപാതകം നടന്നതെന്നും ഉടൻ തന്നെ കേസ് തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.