
പട്ന : ബിഹാറിലെ വെസ്റ്റ് ചമ്പാരനിൽ, പെൺകുട്ടിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ബെട്ടിയ മുഫാസിൽ പോലീസ് സ്റ്റേഷൻ പ്രദേശത്തെ പിപ്ര ചൗക്കിൽ വെള്ളിയാഴ്ച രാവിലെ 9 മണിയോടെയാണ് സംഭവം. പ്രദേശവാസിയായ 15 വയസ്സുള്ള സുജാത ശർമ്മയാണ് മരിച്ചത്. അതേസമയം , രാത്രിയിൽ കാമുകനുമായി ചാറ്റ് ചെയ്യുന്നത് സഹോദരൻ തടയുകയും, ശാകരിക്കുകയും ചെയ്തതിൽ മനംനൊന്താണ് പെൺകുട്ടി ആത്മഹത്യ ചെയ്തതെന്നാണ് റിപ്പോർട്ട്.
സിവാനിലെ താമസക്കാരനായ പ്രമോദ് ശർമ്മയുടെ മകളാണ് മരിച്ച പെൺകുട്ടി. കഴിഞ്ഞ പതിനഞ്ച് വർഷമായി പ്രമോദ് കുടുംബത്തോടൊപ്പം പിപ്രയിൽ വാടകയ്ക്ക് താമസിക്കുന്നു. സുജാത ശർമ്മ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. വ്യാഴാഴ്ച രാത്രി ഏകദേശം 2 മണിയോടെ സുജാത ഇൻസ്റ്റാഗ്രാമിൽ കാമുകനുമായി ചാറ്റ് ചെയ്യുകയായിരുന്നുവെന്ന് മരിച്ച പെൺകുട്ടിയുടെ പിതാവ് പറയുന്നു. ഈ സമയത്ത് അവളുടെ ജ്യേഷ്ഠൻ ബാത്ത്റൂമിൽ പോകാൻ എഴുന്നേറ്റപ്പോൾ അവൾ മൊബൈലിൽ സംസാരിക്കുന്നത് കണ്ടു. അയാൾ മുറി തുറക്കാൻ ആവശ്യപ്പെട്ടു, പക്ഷേ സുജാത ചാറ്റ് ഐഡിയും മൊബൈൽ നമ്പറും ഡിലീറ്റ് ചെയ്തു. ഇതിനുശേഷം അവൾ മുറിയുടെ വാതിൽ തുറന്നു. ഇതിൽ പ്രകോപിതനായ മൂത്ത സഹോദരൻ അവളെ അടിക്കുകയും ശകാരിക്കുകയും ചെയ്തു, തുടർന്ന് മകൾ ജീവനൊടുക്കുകയായിരുന്നു എന്നും പിതാവ് പറഞ്ഞു. സംഭവത്തിൽ ദുരൂഹ മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്.