നിർവ്വചനത്തിലെ മാറ്റം ആരവല്ലി കുന്നുകൾ ഇല്ലാതാകാൻ കാരണമാകും: കത്തെഴുതി ജയ്‌റാം രമേശ്, സുപ്രീംകോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് പരിഗണിക്കും | Aravalli Hills

ഇത് വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.
നിർവ്വചനത്തിലെ മാറ്റം ആരവല്ലി കുന്നുകൾ ഇല്ലാതാകാൻ കാരണമാകും: കത്തെഴുതി ജയ്‌റാം രമേശ്, സുപ്രീംകോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് പരിഗണിക്കും | Aravalli Hills
Updated on

ന്യൂഡൽഹി: ആരവല്ലി മലനിരകളുടെ നിർവചനത്തിൽ വരുത്തിയ പുതിയ മാറ്റം വലിയ പരിസ്ഥിതി പ്രത്യാഘാതങ്ങൾക്കും വിവാദങ്ങൾക്കും വഴിവെക്കുന്നു. പ്രാദേശിക ഭൂപ്രദേശങ്ങളിൽ നിന്ന് കുറഞ്ഞത് 100 മീറ്റർ ഉയരമുള്ള കുന്നുകളെ മാത്രമേ പുതിയ നിർവചന പ്രകാരം ആരവല്ലി മലനിരകളുടെ ഭാഗമായി കണക്കാക്കൂ. ഇതോടെ നൂറ് മീറ്ററിൽ താഴെ ഉയരമുള്ള നിരവധി കുന്നുകൾ സംരക്ഷണ പരിധിക്ക് പുറത്താകുന്നത് വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.(Change in definition will lead to disappearance of Aravalli Hills, Jairam Ramesh writes in letter)

വിഷയത്തിൽ പരിസ്ഥിതി സംഘടനകൾ ഉയർത്തുന്ന ആശങ്ക കണക്കിലെടുത്ത് സുപ്രീം കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ പ്രത്യേക അവധിക്കാല ബെഞ്ചാണ് കേസ് കേൾക്കുന്നത്. ഖനന മാഫിയകൾക്ക് ഗുണകരമാകുന്ന രീതിയിൽ നിർവചനത്തിൽ മാറ്റം വരുത്തിയത് പാരിസ്ഥിതിക തകർച്ചയ്ക്ക് കാരണമാകുമെന്നാണ് കോടതിയുടെ വിലയിരുത്തൽ.

ആരവല്ലി മലനിരകളുടെ ഭൂമിശാസ്ത്രപരവും പാരിസ്ഥിതികവുമായ സമഗ്രതയെ തകർക്കുന്നതാണ് പുതിയ നീക്കമെന്ന് ചൂണ്ടിക്കാട്ടി മുൻ പരിസ്ഥിതി മന്ത്രിയും കോൺഗ്രസ് നേതാവുമായ ജയ്റാം രമേശ് കേന്ദ്രമന്ത്രി ഭൂപേന്ദർ യാദവിന് കത്തെഴുതി. ഡൽഹിയിലേക്കും സമീപ പ്രദേശങ്ങളിലേക്കും എത്തുന്ന മണൽക്കാറ്റുകളെ തടഞ്ഞുനിർത്തുന്നതിൽ ഈ ചെറിയ കുന്നുകൾ പ്രധാന പങ്കുവഹിക്കുന്നുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. കുന്നുകൾ ഇല്ലാതാകുന്നത് മരുഭൂമീകരണത്തിന് (Desertification) വേഗത വർദ്ധിപ്പിക്കുമെന്ന് ഫോറസ്റ്റ് സർവ്വേ ഓഫ് ഇന്ത്യയുടെ റിപ്പോർട്ടുകൾ ഉദ്ധരിച്ച് അദ്ദേഹം ചൂണ്ടിക്കാട്ടി.

Related Stories

No stories found.
Times Kerala
timeskerala.com