
തിരുപ്പതി ലഡ്ഡു വിവാദവുമായി ബന്ധപ്പെട്ട് സുപ്രിംകോടതിയുടെ ആരോപണങ്ങളോട് പ്രതികരിച്ച് ചന്ദ്രബാബു നായിഡുവിന്റെ ടിഡിപി. ലഡ്ഡു നിര്‍മിക്കാന്‍ മായം കലർന്ന നെയ്യാണ് ഉപയോഗിച്ചതെന്ന ആരോപണത്തില്‍ തങ്ങള്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ടിഡിപി ദേശീയ വക്താവ് കെ പട്ടാഭിരാം പ്രതികരിച്ചു. വിഷയത്തില്‍ കേന്ദ്ര അന്വേഷണം വേണമോ എന്ന് കേന്ദ്ര സര്‍ക്കാരിനോട് ആരാഞ്ഞ സുപ്രിംകോടതിയെ നടപടിയെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. സുപ്രിംകോടതിയില്‍ നിന്ന് രൂക്ഷവിമര്‍ശനമാണ് ചന്ദ്രബാബു നായിഡുവിന് ഉണ്ടായത്. ലഡ്ഡുവില്‍ മായം ചേര്‍ത്തെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല.