
കൊൽക്കത്ത: ചന്ദൻ മിശ്ര വധക്കേസ് മുഖ്യപ്രതി തൗസീഫ് ബാദ്ഷാ കൊൽക്കത്തയിൽ അറസ്റ്റിലായി(Chandan Mishra murder case). ഇയാൾക്കൊപ്പമുണ്ടായിരുന്ന മാതൃസഹോദരൻ നീഷു ഖാനും പോലീസ് പിടിയിലായി.
ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 10 ആയി. പട്‌നയിലെ പരസ് ആശുപത്രിയിൽ വച്ചാണ് ചന്ദൻ മിശ്രയെ പ്രതികൾ നിറയൊഴിച്ചു കൊലപ്പെടുത്തിയത്. 6 പേരാണ് കൃത്യ നിർവഹണത്തിനായി എത്തിയത്.
ഇതിൽ ഒരാൾ ആശുപത്രി പരിസരത്ത് നിരീക്ഷണത്തിനായി നിന്നുവെന്നും വിവരമുണ്ട്. ഇവരുടെ ദൃശ്യങ്ങൾ ആശുപത്രിയിലെ സി.സി.ടി.വിയിൽ പതിഞ്ഞിരുന്നു. ഇതാണ് കേസിൽ വഴിത്തിരിവായത്. ബീഹാർ പോലീസും സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സും സംയുക്തമായാണ് കേസ് അന്വേഷിക്കുന്നത്.
ഗൂഢാലോചനയിലും ആക്രമണത്തിലെ പങ്കാളിത്തത്തിലും ഉള്ള എല്ലാ പ്രതികളെയും നിലവിൽ ചോദ്യം ചെയ്തുവരികയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.