
ഉത്തരാഖണ്ഡിലെ ചമോലിയിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അമ്മയുടെയും മക്കളുടെയും മൃതദേഹം രക്ഷാപ്രവർത്തകർ കണ്ടെത്തി(Chamoli landslide).
സ്ത്രീയുടെ ശരീരത്തിൽ ഇരട്ട ആൺമക്കൾ പറ്റിപ്പിടിച്ചിരിക്കുന്ന രീതിയിലാണ് മൃതദേഹം കാണപ്പെട്ടത്. 38 വയസ്സുള്ള സ്ത്രീയുടെയും അവരുടെ മക്കളായ വിശാലിന്റെയും വികാസിന്റെയും(10) മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
പ്രദേശത്ത് ബുധനാഴ്ച ഉണ്ടായ ദുരന്തത്തിന് ശേഷം 8 പേരെ കാണാതായിരുന്നു. ഇവർക്കുവേണ്ടി ജില്ലാ ഭരണകൂടം, ദേശീയ ദുരന്ത നിവാരണ സേന, സംസ്ഥാന ദുരന്ത നിവാരണ സേന എന്നവരുടെ നേതൃത്വത്തിൽ തിരച്ചിൽ നടത്തി. ഇതിലാണ് ഇന്ന് മൃതദേഹം കണ്ടെത്തിയത്.