
ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ചമോലിയിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും 14 പേരെ കാണാതായതായി റിപ്പോർട്ട്(landslide). മണ്ണിടിച്ചിലിൽ 20 പേർക്ക് പരിക്കേറ്റു.
ചമോലിയിലെ നന്ദനഗർ പ്രദേശത്താണ് സംഭവം നടന്നത്. ഇവിടുത്തെ കുന്താരി ലഗഫാലി, കുന്താരി ലഗസർപാനി, സെറ, ധർമ്മ എന്നിവിടങ്ങളിലാണ് ദുരന്തമുണ്ടായത്. പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
അതേസമയം സ്ഥിതിഗതികൾ മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി അവലോകനം ചെയ്തു.