
ചമോലി: ഉത്തരാഖണ്ഡിലെ ചമോലിയിൽ മേഘസ്‌ഫോടനം(Chamoli cloudburst). തരാലി തഹ്‌സിലിൽ മേഘസ്‌ഫോടനത്തെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ നിരവധിപേരെ കാണാതായതായാണ് വിവരം.
വെള്ളിയാഴ്ച അർദ്ധരാത്രിയോടെയാണ് മേഘസ്‌ഫോടനം ഉണ്ടായത്. മിന്നൽ പ്രളയത്തിൽ വൻ നാശനഷ്ടം ഉണ്ടായതായാണ് വിവരം. സബ് ഡിവിഷണൽ മജിസ്ട്രേറ്റിന്റെ ഔദ്യോഗിക വസതി ഉൾപ്പെടെ നിരവധി വീടുകൾ പൂർണ്ണമായും നശിച്ചു.
പ്രദേശത്ത് പോലീസിന്റെയും സംസ്ഥാന ദുരന്ത നിവാരണ സേനയുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. അതേസമയം പ്രളയ സാധ്യത കണക്കിലെടുത്ത് രാത്രിയിൽ തന്നെ സേനയെ പ്രദേശത്ത് വിന്യസിച്ചിരുന്നതയാണ് വിവരം.