

ന്യൂഡൽഹി: ചൈതന്യാനന്ദ് സരസ്വതിയുടെ ആരോപണങ്ങൾ നിഷേധിച്ചുകൊണ്ട് ജയിൽ അധികൃതർ പട്യാല ഹൗസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. അദ്ദേഹം സുരക്ഷിതമായ കസ്റ്റഡിയിലാണെന്ന് പ്രസ്താവനയിൽ പറയുന്നു. തിഹാർ ജയിലിൽ തനിക്ക് ജീവന് ഭീഷണിയുണ്ടെന്ന് ചൈതന്യാനന്ദ് നേരത്തെ ആരോപിച്ചിരുന്നു. തനിക്ക് ഭീഷണി ഉയർത്തുന്ന ആരുടെയും പേര് സരസ്വതി പറഞ്ഞിട്ടില്ലെന്ന് ജയിൽ അധികൃതർ. (Chaitanyanand)
സരസ്വതി ഒരു പീഡനക്കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. സംഭവത്തെ തുടർന്ന് നവംബർ 14 ന് പട്യാല ഹൗസ് കോടതി ജയിൽ സൂപ്രണ്ടിൽ നിന്ന് റിപ്പോർട്ട് ആവശ്യപ്പെട്ടു. കോടതിയുടെ ഉത്തരവനുസരിച്ച്, ജയിൽ അധികൃതർ ചൊവ്വാഴ്ച ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് (ജെഎംഎഫ്‌സി) അനിമേഷ് കുമാറിന് റിപ്പോർട്ട് സമർപ്പിച്ചു. ജയിലിനുള്ളിൽ ഒരു ഭീഷണിയുണ്ടെന്ന ആശങ്കയുമായി ബന്ധപ്പെട്ട് ചൈതന്യാനന്ദ സരസ്വതിയെ വിളിച്ചുവരുത്തി നേരിട്ട് കാര്യം ചോദിച്ചതായി റിപ്പോർട്ടിൽ പറയുന്നു. ആശയവിനിമയത്തിനിടെ, അയാളെ ഉപദ്രവിച്ച ആരുടെയും പേര് അയാൾ എടുത്തു പറഞ്ഞില്ല. അത് കൊണ്ട് തന്നെ അയാൾ സുരക്ഷിതമായ കസ്റ്റഡിയിലാണെന്ന് റിപ്പോർട്ടിൽ പറയുന്നു.