ചബഹാർ തുറമുഖ പദ്ധതി: US ഉപരോധത്തിൽ ഇളവ് തേടി ഇന്ത്യ; ചർച്ചകൾ തുടങ്ങി | Chabahar port

അഫ്ഗാനിസ്ഥാനിലേക്കുള്ള മരുന്നുകൾ ഉൾപ്പെടെയുള്ള മാനുഷിക സഹായങ്ങളുടെ വിതരണം തടസ്സപ്പെടാതിരിക്കാനാണ് ഈ നീക്കം
ചബഹാർ തുറമുഖ പദ്ധതി: US ഉപരോധത്തിൽ ഇളവ് തേടി ഇന്ത്യ; ചർച്ചകൾ തുടങ്ങി | Chabahar port
Published on

ന്യൂഡൽഹി: ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള ഇറാനിലെ ചബഹാർ തുറമുഖ പദ്ധതിക്ക് ഡോണൾഡ് ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ ഉപരോധത്തിൽ ഇളവ് തേടാൻ ഇന്ത്യ ശ്രമം തുടങ്ങി. ഇതുമായി ബന്ധപ്പെട്ട് യു.എസ്. അധികൃതരുമായി ഇന്ത്യ ചർച്ചകളും ആരംഭിച്ചു.(Chabahar port project, India seeks relief from US sanctions)

അഫ്ഗാനിസ്ഥാനിലേക്കുള്ള മരുന്നുകൾ ഉൾപ്പെടെയുള്ള മാനുഷിക സഹായങ്ങളുടെ വിതരണം തടസ്സപ്പെടാതിരിക്കാനാണ് ഇന്ത്യ പ്രധാനമായും യു.എസ്. ഉപരോധത്തിൽ ഇളവ് തേടുന്നത്. പാകിസ്ഥാനെ ആശ്രയിക്കാതെ ഇന്ത്യയ്ക്ക് അഫ്ഗാനിസ്ഥാനുമായി വാണിജ്യ ഇടപാടുകൾ നടത്താൻ സഹായിക്കുന്ന തന്ത്രപ്രധാനമായ തുറമുഖമാണ് ചബഹാർ.

ഈ തുറമുഖത്തിന് കഴിഞ്ഞ സെപ്റ്റംബറിലാണ് യു.എസ്. ഉപരോധം ബാധകമാക്കിയത്. ചബഹാർ തുറമുഖം വഴി മധ്യേഷ്യൻ രാജ്യങ്ങളിലേക്ക് വ്യാപാര സാധ്യതകൾ വിപുലീകരിക്കാനും ഇന്ത്യ ലക്ഷ്യമിടുന്നുണ്ട്. നിലവിലെ ഉപരോധം ഈ നീക്കങ്ങൾക്ക് തടസ്സമുണ്ടാക്കുന്നു.

Related Stories

No stories found.
Times Kerala
timeskerala.com