
ന്യൂഡൽഹി: എണ്ണ വിപണന കമ്പനികൾക്ക് 30,000 കോടി രൂപയുടെ എൽപിജി സബ്‌സിഡി അനുവദിച്ച് കേന്ദ്രം(LPG subsidy). താങ്ങാനാവുന്ന വിലയിൽ ദ്രവീകൃത പെട്രോളിയം ഗ്യാസ് (എൽപിജി) ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇത് സംബന്ധിച്ച തീരുമാനത്തിന് കേന്ദ്ര മന്ത്രിസഭ ഇന്ന് അംഗീകാരം നൽകി.
ഗാർഹിക പാചക ഇന്ധനങ്ങളുടെ തുടർച്ചയായ ലഭ്യതയും ഉറപ്പാക്കാനും രാജ്യത്തുടനീളമുള്ള ഊർജ്ജ സുരക്ഷ വർധിപ്പിക്കാനുമാണ് നടപടിയുടെ ലക്ഷ്യമെന്ന് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.