ഓഫീസ് കമ്പ്യൂട്ടറുകളിൽ വാട്ട്‌സ്ആപ്പ് വെബ് ഉപയോഗിക്കുന്നതിനെതിരെ കർശന മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ; ഉപയോഗം വലിയ സൈബർ സുരക്ഷാ തെറ്റെന്ന് ISEA | WhatsApp Web

ഓഫീസ് കമ്പ്യൂട്ടറുകളിൽ വാട്ട്‌സ്ആപ്പ് വെബ് ഉപയോഗിക്കുമ്പോൾ വ്യക്തിഗത ഫയലുകൾ, ചാറ്റുകൾ, ലോഗിൻ ക്രെഡൻഷ്യലുകൾ എന്നിവയുടെ സുരക്ഷാ നഷ്ടപെടുമെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്.
WhatsApp Web
Published on

ന്യൂഡൽഹി: ഓഫീസ് കമ്പ്യൂട്ടറുകളിൽ വാട്ട്‌സ്ആപ്പ് വെബ് ഉപയോഗിക്കുന്നതിനെതിരെ കേന്ദ്ര സർക്കാർ മുന്നറിയിപ്പ് പുറപ്പെടുവിച്ചു(WhatsApp Web). ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയമാണ് മുന്നറിയിപ്പ് നൽകിയത്.

ഓഫീസ് കമ്പ്യൂട്ടറുകളിൽ വാട്ട്‌സ്ആപ്പ് വെബ് ഉപയോഗിക്കുമ്പോൾ വ്യക്തിഗത ഫയലുകൾ, ചാറ്റുകൾ, ലോഗിൻ ക്രെഡൻഷ്യലുകൾ എന്നിവയുടെ സുരക്ഷാ നഷ്ടപെടുമെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. ഇത്തരത്തിലുള്ള ഉപയോഗം വലിയ സൈബർ സുരക്ഷാ തെറ്റാണെന്ന് മുന്നറിയിപ്പ് വീഡിയോയിൽ പറയുന്നു.

"നിങ്ങളുടെ ചാറ്റുകൾ, വ്യക്തിഗത ഫയലുകൾ, ലോഗിൻ ക്രെഡൻഷ്യലുകൾ എന്നിവ അഡ്മിൻ-ലെവൽ ആക്‌സസ്, സ്‌ക്രീൻ മോണിറ്ററിംഗ് സോഫ്റ്റ്‌വെയർ, അല്ലെങ്കിൽ മാൽവെയർ, ബ്രൗസർ ഹൈജാക്കുകൾ എന്നിവയ്ക്ക് വിധേയമാകാൻ സാധ്യതയുണ്ട്" - ഇൻഫർമേഷൻ സെക്യൂരിറ്റി അവയർനെസ് (ISEA) ടീം വ്യക്തമാക്കി.

Related Stories

No stories found.
Times Kerala
timeskerala.com