എസ്ഐആറിൽ പാർലമെന്റിൽ ചർച്ചയ്ക്ക് തയ്യാറെന്ന് കേന്ദ്ര സർക്കാർ | SIR

ബിസിനസ് അഡ്വൈസറി യോഗത്തിലാണ് തീരുമാനം.
PARLIMENT
Updated on

ഡൽഹി : പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് എസ്ഐആറിൽ ചർച്ചക്ക് വഴങ്ങി കേന്ദ്ര സർക്കാർ. ലോക്സഭയിൽ ഈ മാസം ഒമ്പതിന് ചർച്ച നടത്തും.ലോക്സഭയിൽ ഈ മാസം ഒമ്പതിന് ചർച്ച നടക്കും. ബിസിനസ് അഡ്വൈസറി യോഗത്തിലാണ് തീരുമാനം. ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും.

തീവ്രവോട്ടർ പട്ടിക പരിഷ്കരണം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തിൽ പാർലമെന്റിന്റെ ഇരുസഭകളും തുടർച്ചയായി രണ്ടാം ദിവസവും തടസപ്പെട്ടിരുന്നു.തിങ്കളാഴ്ച വന്ദേമാതരത്തിന്റെ 150ാം വാർഷിക ചർച്ച‌ നടക്കും. ചൊവ്വാഴ്ച നടക്കുന്ന എസ്ഐആർ ചർച്ചയ്ക്കു ശേഷം ബുധനാഴ്ച കേന്ദ്രം മറുപടി നൽകും. 10 മണിക്കൂറാണ് വോട്ടർ പട്ടികയിലെ തീവ്ര പരിഷ്കരണംചർച്ച ചെയ്യുക.

വിഷയം ചർച്ച ചെയ്യാമെന്ന് കേന്ദ്രം അംഗീകരിച്ചതോടെ എസ്ഐആറുമായി ബന്ധപ്പെട്ട് പാർലമെന്റിലെ പ്രതിഷേധങ്ങൾക്കാണ് വിരാമമാകുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com