

ന്യൂഡൽഹി: ചണ്ഡീഗഢിനെ (Chandigarh) ഭരണഘടനയുടെ അനുച്ഛേദം 240-ൽ ഉൾപ്പെടുത്താൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. ഇതിനായി ഭരണഘടന (131 ഭേദഗതി) ബിൽ 2025 എന്ന പേരിൽ പാർലമെൻ്റിൻ്റെ ശീതകാല സമ്മേളനത്തിൽ ബില്ല് അവതരിപ്പിക്കും. ചണ്ഡീഗഢിൻ്റെ നിയന്ത്രണം പൂർണ്ണമായി ഏറ്റെടുക്കാനുള്ള കേന്ദ്രത്തിൻ്റെ ഈ നീക്കം, ഈ വിഷയത്തിൽ പഞ്ചാബിനുള്ള അവകാശവാദത്തെ ദുർബലപ്പെടുത്തുമെന്ന് ചൂണ്ടിക്കാട്ടി ആം ആദ്മി പാർട്ടി ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി.
പഞ്ചാബിലെ ഗ്രാമങ്ങൾ പിഴുതെറിഞ്ഞാണ് ചണ്ഡീഗഢ് നിർമ്മിച്ചതെന്നും, അത് പഞ്ചാബിന് മാത്രമുള്ളതാണെന്നും ഞങ്ങളുടെ അവകാശം നഷ്ടപ്പെടുത്താൻ അനുവദിക്കില്ലെന്നും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ പ്രതികരിച്ചു. അനുച്ഛേദം 240-ൽ ഉൾപ്പെടുത്തുന്നതോടെ, ചണ്ഡീഗഢ് കേന്ദ്രഭരണ പ്രദേശത്തിനായി ഒരു സ്വതന്ത്ര അഡ്മിനിസ്ട്രേറ്ററെ നിയമിക്കുന്നതിന് കാരണമാകും. നിലവിൽ, പഞ്ചാബ് ഗവർണറാണ് ചണ്ഡീഗഢിൻ്റെ അഡ്മിനിസ്ട്രേറ്ററുടെ അധിക ചുമതല വഹിക്കുന്നത്. ഡിസംബർ ഒന്നിന് ആരംഭിക്കുന്ന ശീതകാല സമ്മേളനത്തിലാണ് നിർണായകമായ ഈ ബിൽ അവതരിപ്പിക്കുക.
The Central Government plans to include Chandigarh under Article 240 of the Constitution by introducing the Constitution (131st Amendment) Bill 2025 during the upcoming Winter Session of Parliament, a move seen as an attempt to take full control of the Union Territory.