ന്യൂഡൽഹി : കേന്ദ്ര സർക്കാർ 2 പുതിയ അനൗദ്യോഗിക മന്ത്രിതല സമിതികൾ കൂടി രൂപീകരിച്ചു. ഇത് സാമ്പത്തിക, സാമൂഹിക മേഖലകളിൽ പരിഷ്‌കാരങ്ങൾ നിർദേശിക്കുന്നതിനാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെയും നേതൃത്വത്തിലാണ് ഇവ. (Central government forms 2 new ministerial committees)
അമിത് ഷായുടെ സമിതിയിൽ ധനമന്ത്രി നിര്‍മല സീതാരാമന്‍, വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ എന്നിവരുള്‍പ്പെടെ 13 പേരാണ് ഉള്ളത്. ഇതിൻ്റെ കൺവീനർ അശ്വിനി വൈഷ്ണവ് ആണ്.
രാജ്‌നാഥ് സിംഗ് നേതൃത്വം നൽകുന്ന സമിതിയിൽ 18 പേരാണ് ഉള്ളത്. ഇതിൽ റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി, കൃഷി മന്ത്രി ശിവരാജ് സിങ് ചൗഹാന്‍ എന്നിവര്‍ അംഗങ്ങളാണ്. ഇതിൻ്റെ കൺവീനർ തൊഴില്‍, കായിക മന്ത്രി മന്‍സുഖ് മാണ്ഡവ്യയാണ്.