
ന്യൂഡൽഹി: മണിപ്പൂരിൽ മുഴുവൻ അഫസ്പ പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. 13 പൊലീസ് സ്റ്റേഷനുകൾ ഒഴികെ മറ്റ് എല്ലാ സ്ഥലത്തുമാണ് നിയമം ബാധകമാക്കിയിരിക്കുന്നതെന്നും ഇതിന് പുറമേ അരുണാചൽപ്രദേശിലെ തിരാപ്, ചാങ്‍ലാങ്, ലോങ്ഡിങ് തുടങ്ങിയ ജില്ലകളിലും കരിനിയമം വ്യാപിപ്പിച്ചിട്ടുണ്ടെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു. നിലവിൽ മണിപ്പൂർ പ്രസിഡന്റ് ഭരണത്തിലാണ്.