
ഡെറാഡൂൺ: ആവർത്തിച്ചുള്ള മണ്ണിടിച്ചിലിന് പരിഹാരം കാണാനായി ഉത്തരാഖണ്ഡിൽ 125 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം നൽകി കേന്ദ്ര സർക്കാർ(landslides). ആദ്യ ഘട്ടത്തിൽ പര്യവേക്ഷണത്തിനും വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കുന്നതിനുമായി 4.5 കോടി രൂപ അനുവദിക്കുകയും ചെയ്തു.
അതിദുർബലമായ 5 മേഖലകളിലാണ് ആദ്യം പദ്ധതി നടപ്പാക്കുക. ഇതിനായി മൻസ ദേവി ഹിൽ ബൈപാസ് റോഡ് (ഹരിദ്വാർ), ഗലോഗി ജലവൈദ്യുത പദ്ധതി റോഡ് (മുസ്സൂരി), ബഹുഗുണ നഗർ ഭൂകമ്പ പ്രദേശം (കർണപ്രയാഗ്, ചമോലി), ചാർട്ടൺ ലോഡ്ജ് മണ്ണിടിച്ചില പ്രദേശം (നൈനിറ്റാൾ), ഖോട്ടില-ഘാധർ മണ്ണിടിച്ചില പ്രദേശം (ധാർചുല, പിത്തോറഗഡ്) എന്നീ പ്രദേശങ്ങളാണ് തിരഞ്ഞെടുത്തിരിക്കുന്നത്.
"സംസ്ഥാനത്തെ ദുരന്തസാധ്യതയുള്ള പ്രദേശങ്ങളിലെ മണ്ണിടിച്ചിലിന് ദീർഘകാല പരിഹാരം കണ്ടെത്തുന്നതിനുള്ള നിർണായക സംരംഭം" എന്നാണ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി പദ്ധതിയെ വിശേഷിപ്പിച്ചു.