
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂരിൽ തുർക്കി പാകിസ്ഥാന്റെ പക്ഷം ചേർന്നതോടെ തുർക്കി എയർലൈൻസുമായുള്ള വിമാന പാട്ടക്കരാർ അവസാനിപ്പിക്കാനൊരുങ്ങി കേന്ദ്രം(Operation Sindoor). മൂന്ന് മാസത്തിനുള്ളിൽ വിമാന പാട്ടക്കരാർ അവസാനിപ്പിക്കാൻ ഇൻഡിഗോ എയർലൈൻസിനോട് കേന്ദ്രം ആവശ്യപ്പെട്ടു.
ഡൽഹി ഉൾപ്പെടെ 9 പ്രധാന ഇന്ത്യൻ വിമാനത്താവളങ്ങളുടെ പ്രവർത്തനങ്ങൾ നോക്കി നടത്തിയിരുന്ന "സെലിബി ഏവിയേഷൻ" എന്ന തുർക്കി കമ്പനിയുടെ സുരക്ഷാ അനുമതി കേന്ദ്ര സർക്കാർ ഏതാനും ആഴ്ചകൾക്ക് മുൻപ് റദ്ദാക്കിയിരുന്നു.
നിലവിൽ ഇൻഡിഗോ ടർക്കിഷ് എയർലൈൻസിൽ നിന്ന് പാട്ടത്തിനെടുത്ത രണ്ട് ബോയിംഗ് 777 വിമാനങ്ങൾ ഉപയോഗിച്ച് വരികയാണ്. ഇത് മെയ് 31 വരെ ഉപയോഗിക്കാനുള്ള അനുമതി നൽകിയാണ് തീരുമാനം അറിയിച്ചിരിക്കുന്നത്. അതേസമയം സിവിൽ ഏവിയേഷൻ മന്ത്രാലയത്തോട് എയർലൈനുകൾ ആറ് മാസത്തെ കാലാവധി നീട്ടി ആവശ്യപ്പെട്ടിരുന്നു.