

ഡൽഹി സ്ഫോടനത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിച്ച് ചലച്ചിത്ര താരങ്ങൾ. ബോളിവുഡ് ചലച്ചിത്ര താരങ്ങളായ രവീണ ടണ്ടണും, സിദ്ധാർത്ഥ് മൽഹോത്രയും, കോളിവുഡ് ചലച്ചിത്ര താരമായ ദളപതി വിജയുമാണ് അനുശോചനം അറിയിച്ചത്. ഇവരെ കൂടാതെ മറ്റു ചിലരും അവരുടെ സാമൂഹിക മാധ്യമങ്ങളിലൂടെ അനുശോചനം അറിയിച്ചു. (Delhi Blast)
ഡൽഹി സ്ഫോടനത്തെ ഒരു ഭയാനക വാർത്ത എന്ന് വിളിച്ചു കൊണ്ടായിരുന്നു രവീണ ടണ്ടന്റെ എക്സ് പോസ്റ്റ്. അതോടൊപ്പം സ്ഫോടനത്തിൽ പ്രിയപെട്ടവരെ നഷ്ടപെട്ട എല്ലാ ദുഖിത കുടുംബത്തിനും അവർ അനുശോചനം രേഖപ്പെടുത്തി.
നടനും ചലച്ചിത്ര നിർമ്മാതാവും സോനു സൂദിയുടെ വാക്കുകൾ ഇങ്ങനെ,
'ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം ഇന്ന് ഉണ്ടായ ദാരുണമായ സ്ഫോടനത്തിൽ ആഘാതമേറ്റ എല്ലാവരുടേയും ദുഃഖത്തിൽ ഞാനും പങ്ക് ചേരുന്നു. നമുക്ക് ഇരകളെ പിന്തുണയ്ക്കാം, പരസ്പരം കരുതലാകാം, സമാധാനത്തിനായി പ്രതിജ്ഞാബദ്ധരാകാം.'
ഡൽഹിയിലെ റെഡ് ഫോർട്ട് മെട്രോയ്ക്ക് സമീപം ഉണ്ടായ കാർ സ്ഫോടനത്തിൽ വിലപ്പെട്ട ജീവൻ നഷ്ടപ്പെട്ട വാർത്ത മനസിന് ആഘാതമുണ്ടാക്കിയെന്നും, പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് എന്റെ ഹൃദയംഗമമായ അനുശോചനം, പരിക്കേറ്റ എല്ലാവർക്കും വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നു എന്നുമാണ് തമിഴ് നടൻ വിജയ് എക്സിൽ കുറിച്ചത്.
സിദ്ധാർത്ഥ് മൽഹോത്ര തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ സ്ഫോടനത്തിൽ ബാധിക്കപെട്ടവരുടെ കുടുംബത്തിന് പിന്തുണ അറിയിച്ചു.