മുംബൈയിൽ കാറ്ററിംഗ് കിച്ചണിന് തീപിടിച്ച സംഭവം: ഉടമയ്‌ക്കും ജീവനക്കാരിക്കുമെതിരെ കേസെടുത്ത് പോലീസ് | fire

കേസിനാസ്പദമായ സംഭവം സെപ്റ്റംബർ 24 ബുധനാഴ്ചയാണ് നടന്നത്.
police
Published on

മുംബൈ: കാണ്ടിവാലിയിലെ കാറ്ററിംഗ് കിച്ചണിന് തീപിടിച്ച സംഭവത്തിൽ യൂണിറ്റ് ഉടമയ്ക്കും കാറ്ററിംഗ് ജീവനക്കാരിക്കുമെതിരെ കേസെടുത്ത് പോലീസ്(fire).

യൂണിറ്റ് ഉടമ യോഗേന്ദ്ര മിസ്ത്രി, കാറ്ററിംഗ് ജീവനക്കാരിയായ ശിവാനി ഗാന്ധി(51)യ്ക്കുമെതിരെയാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. അതേസമയം, കേസിനാസ്പദമായ സംഭവം സെപ്റ്റംബർ 24 ബുധനാഴ്ചയാണ് നടന്നത്. തീപിടുത്തത്തിൽ 4 പേർ കൊല്ലപ്പെട്ടിരുന്നു.

ഏഴ് പേർക്ക് 90% വരെ ഗുരുതരമായ പൊള്ളലേൽക്കുകയും ചെയ്തു. പ്രതികൾക്കെതിരെ ഭാരതീയ ന്യായ സംഹിത 304A , 336, 285, 188 എന്നിവ പ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്.

Related Stories

No stories found.
Times Kerala
timeskerala.com