

ചെന്നൈ: ജാതി സെന്‍സസ് നടത്തണമെന്ന ആവശ്യവുമായി നടന്‍ വിജയ്. തമിഴക വെട്രി കഴക(ടിവികെ)ത്തിന്റെ ആദ്യ സമ്മേളനത്തിലാണ് ജാതി സെന്‍സസ് നടത്തണമെന്ന് വിജയ് ആവശ്യപ്പെട്ടത്. ആയിരക്കണക്കിന് ആളുകൾ അണിനിരന്ന സമ്മേളനത്തില്‍ തമിഴക വെട്രി കഴകത്തിന്റെ നയങ്ങളും വിജയ് പ്രഖ്യാപിച്ചു. 2026ലെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും വിജയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതിനിടെ ആദ്യ സമ്മേളനത്തിൽ ഡിഎംകെയ്ക്കെതിരെ വിമർശനവുമായി വിജയ്. ഡിഎംകെ എപ്പോഴും ഫാസിസം എന്ന് മാത്രം പറഞ്ഞു നടക്കുന്നുവെന്നും ദ്രാവിഡ മോഡൽ എന്ന് പറഞ്ഞ് ആളുകളെ പറ്റിക്കുന്നുവെന്നും വിജയ്‌യുടെ വിമർശനം. ഡിഎംകെ കുടുംബാധിപത്യ പാർട്ടി എന്നും വിജയ് വിമർശിച്ചു.