ന്യൂഡൽഹി : ജസ്റ്റിസ് യശ്വന്ത് വർമയുടെ ഔദ്യോഗിക വസതിയിൽ നിന്നും പണം കണ്ടെത്തിയ സംഭവത്തിൽ സുപ്രീംകോടതി നിയമിച്ച സമിതിയുടെ അന്വേഷണ റിപ്പോർട്ട് പുറത്ത്. (Cash discovery row)
വസതിയിൽ പണം സൂക്ഷിച്ചതിന് തെളിവുണ്ടെന്നാണ് ഇതിൽ പറയുന്നത്. ജഡ്ജിക്കെതിരെ നടപടിക്ക് ശുപാർശ നൽകുന്നതാണ് റിപ്പോർട്ട്.
ജഡ്ജിയോ. കുടുംബവുമായി ബന്ധപ്പെട്ടവരോ അറിയാതെ പണം അവിടെ സൂക്ഷിക്കാൻ ആകില്ലെന്നാണ് കണ്ടെത്തൽ. സ്റ്റോർ റൂം നിയന്ത്രിച്ചിരുന്നത് ജസ്റ്റിസ് വർമ്മയുടെ കുടുംബമാണ്. 55 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തി.