ബംഗളുരു : ചിക്കബല്ലാപൂരിൽ ഡ്രൈവർ ആത്മഹത്യ ചെയ്ത സംഭവത്തിൽ ബി ജെ പി എം പിക്കെതിരെ കേസെടുത്തു. കെ സുധാകറിനും മറ്റു രണ്ടു പേർക്കുമെതിരെയാണ് നടപടി ഉണ്ടായിരിക്കുന്നത്. (Case against BJP MP in Karnataka )
എം ബാബു എന്ന 30കാരനാണ് ജീവനൊടുക്കിയത്. ഇയാൾ എഴുതിയ കുറിപ്പ് ഭാര്യ ശിൽപയ്ക്ക് ലഭിച്ചു. ഇതിൽ ബി ജെ പി എം പിയുടെയും മറ്റു രണ്ടു പേരുടെയും പേരുകൾ ഉണ്ടായിരുന്നു. ഇതോടെയാണ് ഇവർ പോലീസിൽ പരാതിപ്പെട്ടത്.