
മഹാരാഷ്ട്ര: മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിർത്തിയിട്ടിരുന്ന ആകാശ എയർ വിമാനത്തിൽ കാർഗോ ട്രക്ക് ഇടിച്ചതായി വിവരം(Cargo truck).
ഗ്രൗണ്ട് ഹാൻഡ്‌ലർ പ്രവർത്തിപ്പിക്കുന്ന ഒരു കാർഗോ ട്രക്കാണ് ഇടിച്ചത്. നിലവിൽ വിമാനം പരിശോധിച്ചു വരികയാണെന്നും സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നും ആകാശ വിമാന കമ്പനി അറിയിച്ചു.