
ബെംഗളൂരു: പ്രശസ്തനായ ഹൃദയ ശസ്ത്രക്രിയാ വിദഗ്ധൻ ഡോ. കെ എം ചെറിയാൻ നിര്യാതനായി. ഇന്നലെ രാത്രി 11.50ഓടെ അന്ത്യം സംഭവിച്ചത് ബെംഗളുരുവിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു.( Cardiac Surgeon Dr. KM Cherian passes away)
അദ്ദേഹം ഒരു സുഹൃത്തിൻ്റെ മകൻ്റെ വിവാഹത്തിൽ പങ്കെടുക്കാനായി എത്തിയതായിരുന്നു.
മലയാളിയായ ഡോ. കെ എം ചെറിയാനാണ് ഇന്ത്യയിൽ ആദ്യമായി കൊറോണറി ആർട്ടറി ബൈപാസ് ശസ്ത്രക്രിയ നടത്തിയത്. 1990-1993 കാലഘട്ടത്തിൽ അദ്ദേഹം രാഷ്ട്രപതിയുടെ ഓണററി സർജൻ ആയിരുന്നു.