

മുസ്സൂറി: ഉത്തരാഖണ്ഡിലെ മുസ്സൂറി-ഡെറാഡൂൺ റോഡിലെ കൊളുഖേത് പാനി വാല ബന്ദിന് സമീപം കാർ കൊക്കയിലേക്ക് മറിഞ്ഞു(Car overturns). ഇന്ന് പുലർച്ചെയാണ് സംഭവം നടന്നത്. അപകടത്തിൽ രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റതായാണ് വിവരം. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡ സ്വദേശി നൈതിക് രാജ് (32), ഡെറാഡൂൺ സ്വദേശി അനുരാഗ് ചൗധരി (31) എന്നിവർക്കാണ് പരിക്കേറ്റത്.
വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. വിവരം ലഭിച്ചയുടൻ മുസ്സൂറി പോലീസും, സംസ്ഥാന ദുരന്ത നിവാരണ സേനയും സ്ഥലത്തെത്തി സംയുക്തമായി രക്ഷാപ്രവർത്തനം നടത്തി.