
ന്യൂഡൽഹി: ഡൽഹിയിൽ വാഹനാപകടത്തിൽ 3 പേർ കൊല്ലപ്പെട്ടു(Car). വടക്കൻ ഡൽഹി സ്വദേശികളായ മുഹമ്മദ് ഷാഹിദ് (60), മകൻ മുഹമ്മദ് ഫൈസ് (25), ഫായിസിന്റെ പത്തുവയസ്സുള്ള അനന്തരവൻ എന്നിവരാണ് കൊല്ലപ്പെട്ടത്.
ഇവർ സഞ്ചരിച്ചിരുന്ന മോട്ടോർ സൈക്കിളിൽ പിന്നിൽ നിന്ന് വന്ന കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഔട്ടർ റിംഗ് റോഡിലാണ് സംഭവം നടന്നത്.
ഇടിയുടെ ആഘാതത്തിൽ മൂവരും റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. അതേസമയം, ഇവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.