
ഷിംല: ഹിമാചലിലെ ചമ്പയിൽ കാർ 500 മീറ്റർ താഴ്ചയിലേക്ക് മറിഞ്ഞു(Car falls). ടിസ്സ ഉപവിഭാഗത്തിലെ ചാൻവാസിനടുത്താണ് അപകടം നടന്നത്. അപകടത്തിൽ ഒരു കുടുംബത്തിലെ 5 പേർ ഉൾപ്പെടെ 6 പേർക്ക് ജീവൻ നഷ്ടമായി.
സംഭവസ്ഥലത്ത് വെച്ച് തന്നെ എല്ലാവരും മരിച്ചതായാണ് വിവരം. അതേഅസമയം വാഹനത്തിൽ ഒരു പാറക്കല്ല് ഇടിച്ചതാണ് വാഹനം താഴ്ചയിലേക്ക് മറിയാൻ കാരണമെന്നാണ് വിലയിരുത്തൽ. അപകടം നടന്നയുടൻ പ്രദേശവാസികൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു.