
നാസിക്: ഡിൻഡോരിലെ നാസിക്-വാണി റോഡിൽ കാർ കിടങ്ങിലേക്ക് മറിഞ്ഞ് ഏഴ് പേർ മരിച്ചു(Car). മരിച്ചവരിൽ മൂന്ന് പുരുഷന്മാരും മൂന്ന് സ്ത്രീകളും രണ്ട് വയസ്സുള്ള ഒരു ആൺകുട്ടിയും ഉൾപെടുന്നതായാണ് വിവരം.
യാത്രക്കാരെല്ലാവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. മരിച്ചവർ എല്ലാവരും നാസിക്കിലെ ദിൻഡോരി താലൂക്ക് നിവാസികളാണ്. വ്യാഴാഴ്ച പുലർച്ചെ 12:30 ഓടെയാണ് അപകടം നടന്നത്.
നാസിക്-വാണി റോഡിലാണ് സംഭവം നടന്നത്. മുൻ ഭാഗത്തെ വലതുവശത്തെ ടയർ പൊട്ടി നിയന്ത്രണം നഷ്ടമായാണ് അപകടം സംഭവിച്ചതെന്നാണ് വിലയിരുത്തൽ.